Monday, January 10, 2011

താങ്കള്‍ ദയവായി കവിത എഴുതരുത്!

അക്ബര്‍ സാഹിബിന്റെ "ചാലിയാര്‍ ' ബ്ലോഗ്ഗിലെ
""അത്യന്താധുനിക കവിയുടെ ജനനം"എന്ന പുതിയ പോസ്റ്റിനു എഴുതിയ കമന്റ്.

പോസ്റ്റ് ഇവിടെ വായിക്കൂ...


കമന്റ്:

---------------------------------------------------------------------------
കമന്റ്: 109

കവിത കെങ്കേമം..
വരികളില്‍ മാത്രമല്ല അഗ്നിയുടെ തീനാളങ്ങള്‍
അങ്ങയുടെ ഈ ആശയത്തിലുമുണ്ട്..

കവിത ചൊല്ലാനും ചൊല്പടി നിക്കാനുമുള്ളതല്ല
അത് വരികളില്‍ ഇമേജ് പകര്‍ന്നുള്ള ഒരു കൊളാഷ് പകര്‍ന്നാട്ടം കൂടിയാണു..

വരികളില്‍ അര്‍ത്ഥം തേടേണ്‍ടത് വാക്കുകളിലല്ലാ..
അവയില്‍ അടയിരിക്കുന്ന അര്‍ത്ഥ വൈവിധ്യത്തിലാണൂ..
ഇമേജിനേഷന്റെ കയര്‍ തല്ല്ക്കുള്ളില്‍ ചുരുട്ടിവച്ചവനു ഏതറ്റം വരേയും കയറിപ്പോകാം..
കഥ ചട്ടക്കൂടിനുള്ളിലേക്കൊതുക്കുമ്പോള്‍
കവിത അത് ഭേദിക്കാന്‍ തലച്ചോറ്റിനുള്ളില്‍ കിടന്നു പിടയണം..

വരികളിലെ മധുര സുന്ദര പാരായണ വൈശിഷ്ട്യമല്ല കവിത ശ്രേഷ്ഠതരമാക്കുന്നത്..
മറിച്ച് കരളു കീറുന്ന വാക്കുകള്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് മയക്കത്തിന്റെ കരിമ്പടം വലിച്ചു കീറുമ്പോഴാണു..

അവനവനെക്കുറിച്ചറിയാത്തവന്‍
കവിത എഴുതരുത്..
അത് വായിക്കരുത്..
ആലപിക്കുക പോലുമരുത്...
കാരണം
തലക്കുള്ളില്‍ വെളിച്ചമുള്ളവനെ കവിത വേഗം തിരിച്ചറിയും
അതില്ലാത്തവനെ അതിലും വേഗം വായനക്കാരും!

------------------------------------------------------

എന്റെ പ്രധാന ബ്ലോഗ്ഗ് :

3 comments:

  1. ഓരോ പോസ്റ്റുകള്‍ വരുന്ന വഴികള്‍ ....ഇതിലും ഭേദം നിങ്ങള്‍ ഒരു കവിത്ത്എ എഴുതുന്നത് ആയിരുന്നു ....!!!

    ReplyDelete
  2. യഥാർത്ഥത്തിൽ, താങ്കൾ സാഹിബ്ബിന്റെ കവിത മോശമാണെന്നു പറയുകയാണോ അതോ അതിനെ പുകഴ്ത്തുകയാണോ?
    ബ്ലോഗുകവിതകൾ മോശമാണെന്നു പറയുകയാണെങ്കിൽ സൂക്ഷിക്കുക: ഭത്സനം ഉറപ്പ്! മുമ്പ് ഞാനങ്ങനെ വിമർശിച്ച് കുറേ കേട്ടതാണ്.

    ReplyDelete
  3. ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാന്‍ എവിടുന്നാ വന്നെ.....................

    ReplyDelete