Saturday, August 7, 2010

രാവിലെ ബെര്‍ളി വിളിച്ചിരുന്നു

മലയാളം ബ്ലോഗ്ഗ് രംഗത്തെ അതികായന്‍ ബെര്‍ളി തോമസ്സിന്റെ ഹാലൂസിനേഷന്‍ (ദക്ഷിണാധുനിക കവിത) എന്ന രചനക്ക് ഈ ലേഖകന്‍ എഴുതിയ കമന്റ് താഴെ ചേര്‍ക്കുന്നു.
ആദ്യം ബെര്‍ളിയുടെ കവിത വായിക്കൂ..

അതിനു ഞാനെഴുതിയ കമെന്റാണു താഴെ :
----------------------------------------------------
രാവിലെ ബെര്‍ളി വിളിച്ചിരുന്നു.
ബ്ലോഗ്ഗില്‍ ഹിറ്റ് കൂട്ടാന്‍ വല്ല വഴിയുമുണ്ടോന്നു
ചോദിച്ചു.
കയ്യിലെ കോപ്പൊക്കെ തീര്‍ന്നെന്നും
പുതിയ പോസ്റ്റുകള്‍ക്ക് എരിവു പോരെന്നും ഉള്ള
വായനക്കരുടെ കമന്റിനെ ക്കുറിച്ച്
പാലാക്കാരന്‍ പരിതപിച്ചു.
അറബിയുടെ പോക്കറ്റിലെ റിയാലും വാങ്ങി
ദിനവും രാവിലെ മെയിലു നോക്കി
നേരെ ബെര്‍ളിത്തരങ്ങള്‍ കേള്‍ക്കാന്‍
പോവുന്ന ഗള്‍ഫിലെ കഠിനാധ്വാനികളായ
ആയിരങ്ങള്‍ക്കിനി താനിനി എന്നാ വെച്ച്
ഒലത്തുമെന്ന് അതിയാന്റെ പരാതി കേള്‍ക്കുമ്പോള്‍
ബെര്‍ളിത്തരങ്ങളില്‍ കുടുങ്ങി
ബ്ലോഗറായ
ഒരു പോസ്റ്റിനു തെണ്ടി നടക്കുന്ന
ഞാനോ ഭ്രാന്തന്‍
അതോ
ദിനവും കിടിലന്‍ പോസ്റ്റുമായെത്തും
ബെര്‍ളിയോ ഭ്രാന്തന്‍?
അതുമല്ല
ദിനവുമെണ്ണത്തില്‍ കൂടുന്ന വായനക്കാരാ..
നീയോ ഭ്രാന്തന്‍
എന്നു ഞാന്‍ ചിന്തിച്ചതില്‍ എന്നതാ ഒരു തെറ്റ്?
ഹല്ല എന്നതാ തെറ്റ് !

നാലു കാര്‍ട്ടൂണും ഇത്തിരി വെടിപറച്ചിലും കൊണ്ട്
എട്ട് കമന്റും ഏഴു ഫോല്ലോവേഴ്സിനേം നേടി
ചരിത്രം കുറിച്ച എന്നെ നോക്കി
ശല്യമീ ബ്ലോഗ്ഗറെന്നു ഈ കൊച്ചു ലോകം പഴി പറയുമ്പോള്‍

ലോകമൊട്ടുക്ക് ആരാധകരും
അതിലുമധികം അനോണി ശത്രുക്കളും
ലക്ഷക്കണക്കിനു വായനക്കാരും
ആയിരത്തി മുന്നൂറ്റി എണ്‍പത്തി ഒന്‍പതു
ഫോല്ലോവേഴ്സുമുള്ള
സെലിബ്റേറ്റിയില്‍ നിന്നും
ലെജന്റിലേക്ക് മാറിയ
ഒറിജിനല്‍ ബ്ലോഗ്ഗറായ
ബെര്‍ളീ..നിന്റെ അവസ്ഥ എന്നതായിരിക്കും ?
ഹല്ല..എന്നതായിരിക്കും ?

--------------------------------------------------

(ഇത് ഏകദേശം മൂന്നു മാസങ്ങള്‍ക്കു മുമ്പ് എഴുതിയതാണു.
"എന്റെ വര"യില്‍ പോസ്റ്റ് ചെയ്ത കമന്റുകളെക്കുറിച്ചുള്ള ലേഖനത്തിനു കിട്ടിയ
പ്രതികരണമാണു ഇങ്ങനെ ഒരു കടുംകൈ എന്നെക്കൊണ്ട് ചെയ്യിച്ചത്..

കമന്റ് എഴുത്ത് പരസ്പരം പുറം ചൊറിച്ചിലല്ല എന്നും സുഖിപ്പിക്കലല്ല എന്നും
എനിക്ക് (പിന്നെ ചില അജ്ഞാതര്‍ക്കും) സ്വയം മനസ്സിലാക്കാനുള്ള ഒരുപാധി കൂടിയാണിത്. സഹിക്കുക!)

3 comments:

  1. വീണ്ടും സുഖിപ്പിക്കല്‍ ....‘അതികായനായ് ബെര്‍ളീ‘

    ReplyDelete
  2. ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ലല്ലോ ;) ബ്ലോഗും ഗമന്റും എന്നാ വിഷയത്തില്‍ ഒരു ഡോക്ടറേറ്റ്‌ ആണ് പൂതി എങ്കില്‍ പറഞ്ഞാ പോരെ ...

    ReplyDelete
  3. അല്ലേ നൌഷാദേ, രണ്ടുമാസം ആകാറായി- പിന്നെയും തുടരാത്തതെന്താണ്? ഇത്രയും വലിയ ഇടവേള വേണോ? താങ്കളുടെ ‘ഗമെന്റ്സ്’ നന്നായിട്ടുണ്ട്, നിർത്താതെ വീണ്ടും എഴുതുക. ആശംസകൾ.......

    ReplyDelete