Sunday, August 8, 2010

"വിഡ്ഡിയുടെ കുമ്പസാരം"

പദസ്വനം എന്ന ബ്ലോഗ്ഗിലെ ബാല്യം എന്നകവിതക്ക്
( ലിങ്ക് : http://padaswanam.blogspot.com/)
എഴുതിയ കമെന്റ്:

"ബാല്യമെനിക്ക്
ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായ മധുരസ്വപ്നമാണു..
പുസ്തകത്താളില്‍ ഞാനൊളിപ്പിച്ചു വെച്ച മയില്പീലിക്കനവാണു..
യാത്രകള്‍ക്കിടയില്‍ ഞാനറിയാതെ തിരയുന്ന നിന്റെ മുഖമാണു..

ബാല്യമെനിക്ക്
നിന്നെ നഷ്ടമാക്കിയ കൗമാരത്തിന്റെ കെറുവാണു..
ഒരു പൂ വറുത്ത് ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍
നീ നാണിച്ചു പോയതിന്‍ പൊരുളറിയാതെ പോയ
വിഡ്ഡിയുടെ കുമ്പസാരമാണു.."


2 comments:

  1. നന്നായിരിക്കുന്നൂ ഈ കുമ്പസാരം . നഷ്ടബാല്യങ്ങളുടെ വിലാപത്തിന്നുമപ്പുറം പ്രണയ പര്‍വ്വങ്ങളുടെ ഉത്തുംഗതയില്‍ നിന്നും കവി മറ്റെന്തൊക്കെയോ പറയാതെ പറയുന്നതു കേള്‍ക്കാം

    ReplyDelete
  2. :) ഇതിപ്പോഴാണ് കണ്ടത് .. പ്രചോദനം നല്കാൻ കഴിഞ്ഞതിൽ സന്തോഷം

    ReplyDelete