Monday, January 10, 2011

താങ്കള്‍ ദയവായി കവിത എഴുതരുത്!

അക്ബര്‍ സാഹിബിന്റെ "ചാലിയാര്‍ ' ബ്ലോഗ്ഗിലെ
""അത്യന്താധുനിക കവിയുടെ ജനനം"എന്ന പുതിയ പോസ്റ്റിനു എഴുതിയ കമന്റ്.

പോസ്റ്റ് ഇവിടെ വായിക്കൂ...


കമന്റ്:

---------------------------------------------------------------------------
കമന്റ്: 109

കവിത കെങ്കേമം..
വരികളില്‍ മാത്രമല്ല അഗ്നിയുടെ തീനാളങ്ങള്‍
അങ്ങയുടെ ഈ ആശയത്തിലുമുണ്ട്..

കവിത ചൊല്ലാനും ചൊല്പടി നിക്കാനുമുള്ളതല്ല
അത് വരികളില്‍ ഇമേജ് പകര്‍ന്നുള്ള ഒരു കൊളാഷ് പകര്‍ന്നാട്ടം കൂടിയാണു..

വരികളില്‍ അര്‍ത്ഥം തേടേണ്‍ടത് വാക്കുകളിലല്ലാ..
അവയില്‍ അടയിരിക്കുന്ന അര്‍ത്ഥ വൈവിധ്യത്തിലാണൂ..
ഇമേജിനേഷന്റെ കയര്‍ തല്ല്ക്കുള്ളില്‍ ചുരുട്ടിവച്ചവനു ഏതറ്റം വരേയും കയറിപ്പോകാം..
കഥ ചട്ടക്കൂടിനുള്ളിലേക്കൊതുക്കുമ്പോള്‍
കവിത അത് ഭേദിക്കാന്‍ തലച്ചോറ്റിനുള്ളില്‍ കിടന്നു പിടയണം..

വരികളിലെ മധുര സുന്ദര പാരായണ വൈശിഷ്ട്യമല്ല കവിത ശ്രേഷ്ഠതരമാക്കുന്നത്..
മറിച്ച് കരളു കീറുന്ന വാക്കുകള്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് മയക്കത്തിന്റെ കരിമ്പടം വലിച്ചു കീറുമ്പോഴാണു..

അവനവനെക്കുറിച്ചറിയാത്തവന്‍
കവിത എഴുതരുത്..
അത് വായിക്കരുത്..
ആലപിക്കുക പോലുമരുത്...
കാരണം
തലക്കുള്ളില്‍ വെളിച്ചമുള്ളവനെ കവിത വേഗം തിരിച്ചറിയും
അതില്ലാത്തവനെ അതിലും വേഗം വായനക്കാരും!

------------------------------------------------------

എന്റെ പ്രധാന ബ്ലോഗ്ഗ് :

Tuesday, December 28, 2010

"വാക്കുകള്‍ ചുട്ടെടുക്കുന്ന ചൂള പേറുന്ന ഒരാള്‍ !

നൗഷാദ് കൂടരഞ്ഞിയുടെ "സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം" എന്ന കവിതക്ക് എഴുതിയ കമന്റ്.

കവിത ഇവിടെ വായിക്കാം.* * *

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു."


"പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ."


"ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.? ……"


ഒരു പുലര്‍ച്ചെ കണ്ടപ്പോള്‍
ഒരു ത്രെഡ് കിട്ടിയിട്ടുണ്ട്
"സ്നേഹത്തിന്റെ കണക്കു പുസ്തകം..."
എന്നു ചൊല്ലി
കയ്യിലൊരു പേനയും കടലാസ് കഷ്ണവുമായി
മുന്നൂറോളം വരുന്ന ജോലിക്കാര്‍ക്ക് ആജ്ഞകളും നിര്‍ദ്ദേശങ്ങളും നല്‍കി
ഈ മനുഷ്യന്‍ ഒരു പകല്‍ മുഴുവനും കൂടെയുണ്ടായിരുന്നപ്പോള്‍

കവേ..
ഞാനറിഞ്ഞില്ലല്ലോ..

വാക്കുകള്‍ ചുട്ടെടുക്കുന്ന ചൂളയാണങ്ങയുടെ മനസ്സെന്ന്..

ഈ ആള്‍ക്കൂട്ടത്തിന്റെ..
യന്ത്രഭീമാകാരന്മാരുടെ
കാതടപ്പിക്കുന്ന അട്ടഹാസങ്ങള്‍ക്കിടയിലും

ഇടനെഞ്ചില്‍ ഒരമ്പു കൊണ്ട്
അങ്ങയുടെ ഹൃദയം
വൃണ നോവറിഞ്ഞ്
നിണം കിനിത്തുകയാണെന്ന്...

ഒരു പകലറ്റം ഞാന്‍ ചെയ്തതൊക്കെ എടുത്ത്
വെച്ച് നോക്കി നെടുവീര്‍പ്പിട്ടു പോകുന്നു..

അങ്ങെഴുതിയ കവിതയിലെ ഒരു വരിക്കനം പോലുമില്ല
ഞാനെടുത്ത ആയിരത്തോളം നിശ്ചല ചിത്രങ്ങള്‍ക്കെന്ന്...

ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്തെന്നോ..

ഏക്കറു കണക്കിനു പന്തലായ് പരിണമിച്ചൊരു ഫാക്ടറിയും
മുന്നൂറിനു മേല്‍ പണിക്കാര്‍ക്കു മേല്‍നോട്ടവുമില്ലാതെ
യന്ത്ര രാക്ഷസന്മാറുറങ്ങിക്കിടക്കുന്ന..
ഒച്ച ബഹള അലോസരങ്ങളില്ലാതെ
കടം കൊണ്ട ഒരിത്തിരി നേരത്ത്

അങ്ങില്‍ ഒരു കവിത ജനിക്കുകില്‍ ..
അവയെത്രമേലെന്നെ
ആനന്ദപുളകിതമാക്കില്ല
എന്നോര്‍ത്തു ഞാനെന്റെ
അല്‍ഭുതം കുറിക്കട്ടെ!!!!!!!

Saturday, December 4, 2010

സാബി ബാവയുടെ "ഉമ്മുക്കുട്ടിയുടെ ചിക്കൂസ്" എന്ന ഓര്‍മ്മക്കുറിപ്പിനിട്ട കമന്റ്.

സാബി ബാവയുടെ "മിഴിനീര്‍ " എന്ന ബ്ലോഗ്ഗിലെ പുതിയ പോസ്റ്റ് "ഉമ്മുക്കുട്ടിയുടെ ചിക്കൂസ്" എന്ന ഓര്‍മ്മക്കുറിപ്പിനിട്ട കമന്റ്.
പോസ്റ്റ് ഇവിടെ വായിക്കാം.

**************************************************************************************************

നനുനനുത്ത ബാല്ല്യ സ്മരണകളുടെ വശ്യമനോഹരമായ അവതണം..
ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ മിഴിവാര്‍ന്ന രീതിയില്‍ വരച്ചുവെച്ചിരിക്കുന്നു...

ആട്ടിന്‍ കൂട്ടങ്ങളും കുന്നിന്‍പുറവും വയലും കണ്ണിമാങ്ങയും വിരുന്ന് പോക്കും ഒക്കെയും ഓരോ മലയാളി മനസ്സിന്റേയും നേര്‍ച്ചിത്രങ്ങളാണു..
ആ പച്ചപ്പുല്‍മേട്ടിലേക്ക് ഒന്നു തിരികെപോകാന്‍ കൊതിക്കാത്ത ഏതു മനസ്സാണു ഉള്ളത്..
ആ പാടവരമ്പത്ത് കൂട്ടുകാരുമൊത്ത് പരല്‍മീനിനെ നോക്കിയിരിക്കാന്‍ ..
സായന്തനങ്ങളില്‍ ആകാശച്ചെരുവിലൂടെ കൂട്ടമായി മടങ്ങുന്ന പറവകളെ അങ്ങ് ചക്രവാളത്തില്‍ മറയും വരെ നോക്കി നില്‍ക്കാന്‍ കൊതിക്കാത്ത് ഏതു മനസ്സുണ്ട് തനി മലായാളിയില്‍ ?

ഈ രചന നമ്മളെയോരോരുത്തരേയും പഴയ സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു..

എന്തെഴുതിയാലും മനോഹരം എന്ന സര്‍ഗ്ഗ വൈഭവം മിന്നിത്തെളിയുന്നത് കാണുമ്പോള്‍ ഇടക്കാല ബ്ലോഗനുഭവങ്ങള്‍ തളര്‍ത്തിയില്ല പകരം വളര്‍ത്തുകയാണു ചെയ്തത് എന്നതില്‍ ഞാനെന്റെ അഭിനന്ദനം അറിയിക്കുന്നു.

ഗള്‍ഫ് ജീവിതത്തിന്റെ ജോലി-കുട്ടികള്‍ - ഉറക്കം-ടീവി-ഗസ്റ്റ് പ്രക്രിയയില്‍ തീരെ ചെറുതായിപ്പോകുന്ന ദിനരാത്രങ്ങള്‍ക്കിടയിലും
സാബിയുടെ സര്‍ഗ്ഗ ചോദന അതിന്റെ പരിമിതിയെ മറികടന്നെത്തുന്നു.

ആ തൂലിക ഇനിയും മനോഹരമായ രചനകള്‍ക്ക് സാക്ഷി
യാകട്ടേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടേ..

Wednesday, August 11, 2010

എഴുതാന്‍ കൊതിച്ച വരികള്‍

ഷഹാന എന്ന ബ്ലോഗ്ഗറുടെ "തിരുത്തി എഴുതേണ്ട കവിത"

എന്ന കവിതക്ക് എഴുതിയ കമെന്റ്:


കവിതയിലേക്കുള്ള ലിങ്ക് :


http://shahanashaji.blogspot.com/2010/08/blog-post.html

കമെന്റ് :കവിത അസ്സലായി..


മനോഹരമായ പ്രയോഗങ്ങള്‍...


സമ്മതിച്ചിരിക്കുന്നു..

പ്രണയവും വിരഹവും വിട്ട്


കവിത അതിന്റെ കൂടു തേടിത്തുടങ്ങുന്നുണ്ട്..


എഴുതാന്‍ കൊതിച്ച വരികള്‍ പോലെ..


കേള്‍ക്കാതെ പോയ മനോഹര ഗാനം പോലെ


നുണയാന്‍ കഴിയാതെ പോയ മധുര്‍ം പോലെ


ഈ കവിത ഉള്ളില്‍ കെട്ടികിടക്കും..കവേ..


പേനകൊണ്ടെഴുതുമ്പോഴല്ല കവിത ജനിക്കുന്നത്


മറിച്ച്


ആത്മാവു കൊണ്ട് മന്ത്രിക്കുമ്പോഴാണു എന്ന് പറയുന്നത് എത്ര ശരി..

താങ്കളുടെ


തിളക്കുന്ന മനസ്സില്‍ നിന്നും കവിതയുടെ ജ്വാല ഉണര്‍ന്ന് പ്രഭ


പരത്തട്ടെ എന്നാശംസിക്കുന്നു!


Monday, August 9, 2010

"കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" റിയാലിറ്റി ലൈവ് ഷോ

ശ്രീ.മുഖ്താര്‍ ഉദരം‌പൊയിലിന്റെ ബൂലോകത്ത് ചര്‍ച്ചാ വിഷയമായ
എന്ന പൊസ്റ്റിനു എഴുതിയ കമന്റ്:


പ്രിയപ്പെട്ട മുഖ്താര്‍,
താങ്കള്‍ ഞങ്ങളുടെ ചാനലിനു അയച്ച മെയില്‍ കണ്ടു.പ്രതികരണത്തിന് നന്ദി.
സവിനയം ഓര്‍മ്മിപ്പിക്കട്ടെ..
താങ്കള്‍ ഗള്‍ഫിലായത് കൊണ്ടാണോ എന്നറിയില്ല.
നമ്മള്‍ കേരളീയ സമൂഹം സാംസ്കാരികമായി ഒരു പാട് മുന്നേറിയിരിക്കുന്നു.
ഇപ്പോള്‍ ആവെറേജ് മലയാളി എന്നു വെച്ചാല്‍
രാവിലെ തൊട്ട് ടീവിക്ക് മുന്‍പില്‍ അന്തം വിട്ടിരുന്ന്
റിയാലിറ്റി ഷോ എന്ന പേരില്‍ ഞങ്ങള്‍ തയ്യാറാക്കുന്ന ഏത് പൊറാട്ടുനാടകങ്ങളും
വെള്ളം കൂട്ടാതെ വെട്ടിവിഴുങ്ങുന്ന ഒരു മന്തന്‍ സമൂഹമാണു..
അവരുടെ മന്ദബുദ്ധിയിലേക്ക് ഏതൊക്കെ അടിച്ച് കേറ്റി
അവരെ ഞങ്ങളുടെ ചാനലിന്റെ കാഴ്ച്ചക്കാരാക്കി മാറ്റാന്‍ പറ്റും എന്ന തീവ്ര
ചര്‍ച്ചയിലാണു ഞങ്ങള്‍..

താങ്കള്‍ക്ക് ഇതിലൊന്നും താല്പര്യമില്ലെങ്കില്‍ ദയവായി ടീ വി ഓഫാക്കുക..
അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ നോക്കരുത് ..!
ഇനി ഒന്നു കൂടെ പറയാം..
അടുത്തതായി "കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" എന്ന റിയാലിറ്റി ലൈവ് ഷോയാണു ഞങ്ങളുടെ
പുതിയ സെന്‍സേഷണല്‍ ടീ വി ഷോ..
ലതായത് ഞങ്ങള്‍ ജഡ്ജസിനെ അണിയിച്ചൊരുക്കിയ ഒരു കിടപ്പറയിലെ സൈഡില്‍ ഇരുത്തും..
കാണികളെ ജനലിനപ്പുറവും...
പിന്നെ തിരഞ്ഞെടുത്ത കാന്‍ഡിഡേറ്റ്സിന്റെ ഉശിരന്‍ പ്രകടനമാണു...ഹോ ഓര്‍ക്കുമ്പഴേ
കുളിരു കോരുന്നു...അതോടെ ഞങ്ങളെ ചാനലു റേറ്റിംഗില്‍ ഒന്നാമതെത്തും മോനേ..
മുക്താറേ ഇതൊന്നും നീ മറ്റവര്‍ക്കിട്ട് കാച്ചല്ലേ..അവരത് അടിച്ചെടുക്കും..

എന്നാ പറഞ്ഞപോലെ..
ബെഡ്റൂം ലൈവിനു ഒരു പങ്കെടുക്കാന്‍ വന്ന ദമ്പതിമാരുടെ തിക്കും തിരക്കുമാ പുറത്ത്
കേള്‍ക്കുന്നത്..
കേരളീയ സമൂഹം എത്രപുരോഗമിച്ചെന്ന് ഇപ്പം മനസ്സിലായല്ലോ..
മേലില്‍ ഇങ്ങനത്തെ പരാതിയൊന്നും എഴുതില്ലന്ന് കരുതട്ടെ..

നിറുത്തട്ടേ..
കഴുത്തുവെട്ട് ടീവീ പ്രോഗ്രാം പ്രൊഡ്യൂസര്‍,
കേരളം.

Sunday, August 8, 2010

"വിഡ്ഡിയുടെ കുമ്പസാരം"

പദസ്വനം എന്ന ബ്ലോഗ്ഗിലെ ബാല്യം എന്നകവിതക്ക്
( ലിങ്ക് : http://padaswanam.blogspot.com/)
എഴുതിയ കമെന്റ്:

"ബാല്യമെനിക്ക്
ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായ മധുരസ്വപ്നമാണു..
പുസ്തകത്താളില്‍ ഞാനൊളിപ്പിച്ചു വെച്ച മയില്പീലിക്കനവാണു..
യാത്രകള്‍ക്കിടയില്‍ ഞാനറിയാതെ തിരയുന്ന നിന്റെ മുഖമാണു..

ബാല്യമെനിക്ക്
നിന്നെ നഷ്ടമാക്കിയ കൗമാരത്തിന്റെ കെറുവാണു..
ഒരു പൂ വറുത്ത് ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍
നീ നാണിച്ചു പോയതിന്‍ പൊരുളറിയാതെ പോയ
വിഡ്ഡിയുടെ കുമ്പസാരമാണു.."


നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

നഷ്ട പ്രണയം നിര്‍ത്താതെ പോയ ബസ്സാണു..
ഇനി കൈകാണിച്ച് ആര്‍ത്തുവിളിച്ചിട്ട് ഒരു കാര്യവുമില്ല..
പക്ഷേ ക്ലബ്ബും സംഘടനയും നിരാശ പ്രണയത്തിന്റെ പേരില്‍ ഉണ്ടാക്കാന്‍ നടക്കുന്നവരോട്
അത് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ..
ഇതാ മലയാളം ബൂലോകത്തിലെ നിരാശകാമുകന്‍ പയ്യന്‍സ് നേതൃത്ത്വം നല്‍കുന്ന
പ്രവര്‍ത്തനവും നിയമാവലിയുമൊക്കെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാം.
ആ പൊസ്റ്റിനു ലേഖകന്‍ എഴുതിയ കമെന്റാണു താഴെ :

നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

ബഹുമാനപ്പെട്ട നിരാശകാമുക യൂണിയന്‍ കേരള സം‌സ്ഥാന പ്രസിഡന്റിനു,
സാര്‍,
ഞങ്ങളുടെ നിരാശകാമുക യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഴയ നിരാശകാമുകസൂപ്പര്‍താരം നമ്മുടെ വേണു നാഗവള്ളി ചേട്ടനാണു ഞങ്ങളുടെ യൂണിറ്റിന്റെ ഉല്‍ഘാടനം നിര്‍‌വ്വഹിച്ചതു എന്നതില്‍ ഞങ്ങള്‍ക്കുള്ള അഭിമാനവും സന്തോഷവും മറച്ചു വെക്കുന്നില്ല.

നിരാശകാമുക പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായിരുന്ന (പഴയ കാല)അവശ കാമുകന്മാരുടെ
ഓര്‍മ്മക്കുറിപ്പുകള്‍,പ്രണയമറിയിക്കാന്‍ അവരുപയോഗിച്ച ശൈലികള്‍,പ്രണയം മൂത്ത് എഴുതിപോയ
കവിതകള്‍.സദാ സമയവും പാടി നടന്ന പ്രണയ ഗാനങ്ങള്‍ തുടങ്ങി ഒരു കാലഘട്ടത്തിന്റെ നിരാശപ്രണയം മുഴുവന്‍ ഒപ്പിയെടുത്ത അപൂര്‍‌വ്വ ശബ്ദ/ രേഖകളടങ്ങിയ പ്രണയകാല ആര്‍ക്കൈവിനാണു ഞങ്ങള്‍
ആദ്യമായി രൂപം കൊടുത്തതു..
പുതു തലമുറക്കായി " പ്രണയ നൈരാശ്യം മൂലം എങ്ങനെ നല്ല ഒരു ജീവിതം കുട്ടിച്ചോറാക്കി
മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാവാം" എന്ന ഒരു പഠനക്ലാസ്സും ഇതോടൊപ്പം വിജയകരമായി നടത്തുകയുണ്ടായി.

കാമുക വിലാപം/നൈരാശ്യം / ജീവിതം കട്ടപ്പൊക വിഷയമാക്കി ടീവി പ്രോഗ്രാമുകള്‍ തയ്യാറാക്കുവാനും
അത്തരം ടെലിഫിലിമിനു സാമ്പത്തിക സഹായം ചെയ്യാനും പദ്ധതി തയ്യാറാക്കി.
നിരാശകാമുകന്മാര്‍ക്ക് പട്ട,കഞ്ചാവ്, ദിനേശ് ബീഡി തുടങ്ങിയ ഉപയൊഗിക്കുന്നതില്‍ വിദഗ്ധ പരിശീലനവും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മേല്പ്പറഞ്ഞവ വാങ്ങി ഉപയോഗിക്കാന്‍ പലിശ രഹിത വായ്പയും നല്‍കുവാനും തീരുമാനിച്ചു.

എന്നാല്‍ നിരാശ മൂത്ത് ആതമഹത്യ ചെയ്യാന്‍ തയ്യാറായവര്‍ക്ക് തൂങ്ങിച്ചാവാനുള്ള കയര്‍, പാടത്തും പറന്മ്പിലും അടിക്കുന്ന വിഷമരുന്ന്,ഉറക്ക ഗുളികകള്‍ തുടങ്ങിയവ വാങ്ങുവാനുള്ള പണം സൗജന്യമായി നല്‍കുന്നതാണു.
(ഏതെങ്കിലും കാരണവശാല്‍ ചത്തില്ലെങ്കില്‍ തുക തിരികെയടക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.)

ഈ പ്രസ്ത്ഥാനത്തിന്റെ ഓരോ യൂണിറ്റും പഞ്ചായത്ത്/വാര്‍ഡു അടിസ്ഥാനമാക്കി തുടങ്ങണമെന്നും
ഈ മഹത് പ്രസ്ഥാനത്തിനെ ചില കുബുദ്ധികള്‍ മത/ രാഷ്ട്റീയ വൈഭാഗീയത കുത്തി നിറച്ച്
തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും അതിനെതിരെ ശക്തമായി പോരാടിക്കോണ്ട്
ഇതൊരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിലേക്ക് ജനകീയ പ്രശനങ്ങളില്‍ ഇടപെട്ട്
പ്രക്ഷോഭങ്ങള്‍ സം‌ഘടിപ്പിച്ച് കൊണ്ട് മുഖ്യധാരയിലേക്ക് നമ്മള്‍ വരണമെന്നും
അധികാരത്തിന്റെ ഇരുണ്ട ഇടവഴികള്‍ നമുക്കന്യമല്ല എന്നു കാണിച്ച് കൊടുക്കുവാനും
ഈ ന്യൂന പക്ഷത്തിന്റെ സം‌വരണ സൗജന്യങ്ങള്‍ നേടിയെടുത്ത് ഒരു നാള്‍
ഈ നാടിന്റെ തന്നെ ഭരണം നമ്മള്‍ കൈപ്പിടിയിലൊതുക്കുമെന്നും
ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടണു മേല്‍ യൂണിട്ടിന്റെ പ്രഥമ സമ്മേളനത്തിനു
തിരശ്ശീല വീണത്.

((നാണപ്പന്‍ ചേട്ടന്റെ പട്ട ഷാപ്പില്‍ നിന്ന് കഴുത്തിനു പിടിച്ച് പുറത്തേക്കിട്ടപ്പോഴാണു
സമ്മേളനത്തിനു കലാശകൊട്ടായത് എന്ന വാര്‍ത്ത ആരും വിശ്വസിക്കരുത്..
ഇതിനു പിന്നില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെയും
ഏലക്കാട് റബ്ബര്‍ പ്ലാന്റര്‍ മാത്തുക്കുട്ടിച്ചന്‍ (ഒന്നു കൂടെ വ്യക്തമാക്കിയാല്‍ നമ്മുടെ മോളിക്കുട്ടിയുടെ അച്ചായന്‍)
കുന്നുമ്മല്‍ അന്തുമാന്‍ കുട്ടി ഹാജി (ലൈലാന്റെ ഗള്‍ഫ് റിട്ടേണ്‍ മൂത്താപ്പ) തുടങ്ങിയവരുടെ കറുത്തതും
വെളുത്തതുമായ കൈകളാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു.!)

എന്ന്
കട്ടപ്പനയില്‍ ഉസ്മാന്‍‌കുട്ടി.
ഒപ്പ്.