Sunday, August 8, 2010

നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

നഷ്ട പ്രണയം നിര്‍ത്താതെ പോയ ബസ്സാണു..
ഇനി കൈകാണിച്ച് ആര്‍ത്തുവിളിച്ചിട്ട് ഒരു കാര്യവുമില്ല..
പക്ഷേ ക്ലബ്ബും സംഘടനയും നിരാശ പ്രണയത്തിന്റെ പേരില്‍ ഉണ്ടാക്കാന്‍ നടക്കുന്നവരോട്
അത് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ..
ഇതാ മലയാളം ബൂലോകത്തിലെ നിരാശകാമുകന്‍ പയ്യന്‍സ് നേതൃത്ത്വം നല്‍കുന്ന
പ്രവര്‍ത്തനവും നിയമാവലിയുമൊക്കെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാം.
ആ പൊസ്റ്റിനു ലേഖകന്‍ എഴുതിയ കമെന്റാണു താഴെ :

നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

ബഹുമാനപ്പെട്ട നിരാശകാമുക യൂണിയന്‍ കേരള സം‌സ്ഥാന പ്രസിഡന്റിനു,
സാര്‍,
ഞങ്ങളുടെ നിരാശകാമുക യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഴയ നിരാശകാമുകസൂപ്പര്‍താരം നമ്മുടെ വേണു നാഗവള്ളി ചേട്ടനാണു ഞങ്ങളുടെ യൂണിറ്റിന്റെ ഉല്‍ഘാടനം നിര്‍‌വ്വഹിച്ചതു എന്നതില്‍ ഞങ്ങള്‍ക്കുള്ള അഭിമാനവും സന്തോഷവും മറച്ചു വെക്കുന്നില്ല.

നിരാശകാമുക പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായിരുന്ന (പഴയ കാല)അവശ കാമുകന്മാരുടെ
ഓര്‍മ്മക്കുറിപ്പുകള്‍,പ്രണയമറിയിക്കാന്‍ അവരുപയോഗിച്ച ശൈലികള്‍,പ്രണയം മൂത്ത് എഴുതിപോയ
കവിതകള്‍.സദാ സമയവും പാടി നടന്ന പ്രണയ ഗാനങ്ങള്‍ തുടങ്ങി ഒരു കാലഘട്ടത്തിന്റെ നിരാശപ്രണയം മുഴുവന്‍ ഒപ്പിയെടുത്ത അപൂര്‍‌വ്വ ശബ്ദ/ രേഖകളടങ്ങിയ പ്രണയകാല ആര്‍ക്കൈവിനാണു ഞങ്ങള്‍
ആദ്യമായി രൂപം കൊടുത്തതു..
പുതു തലമുറക്കായി " പ്രണയ നൈരാശ്യം മൂലം എങ്ങനെ നല്ല ഒരു ജീവിതം കുട്ടിച്ചോറാക്കി
മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാവാം" എന്ന ഒരു പഠനക്ലാസ്സും ഇതോടൊപ്പം വിജയകരമായി നടത്തുകയുണ്ടായി.

കാമുക വിലാപം/നൈരാശ്യം / ജീവിതം കട്ടപ്പൊക വിഷയമാക്കി ടീവി പ്രോഗ്രാമുകള്‍ തയ്യാറാക്കുവാനും
അത്തരം ടെലിഫിലിമിനു സാമ്പത്തിക സഹായം ചെയ്യാനും പദ്ധതി തയ്യാറാക്കി.
നിരാശകാമുകന്മാര്‍ക്ക് പട്ട,കഞ്ചാവ്, ദിനേശ് ബീഡി തുടങ്ങിയ ഉപയൊഗിക്കുന്നതില്‍ വിദഗ്ധ പരിശീലനവും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മേല്പ്പറഞ്ഞവ വാങ്ങി ഉപയോഗിക്കാന്‍ പലിശ രഹിത വായ്പയും നല്‍കുവാനും തീരുമാനിച്ചു.

എന്നാല്‍ നിരാശ മൂത്ത് ആതമഹത്യ ചെയ്യാന്‍ തയ്യാറായവര്‍ക്ക് തൂങ്ങിച്ചാവാനുള്ള കയര്‍, പാടത്തും പറന്മ്പിലും അടിക്കുന്ന വിഷമരുന്ന്,ഉറക്ക ഗുളികകള്‍ തുടങ്ങിയവ വാങ്ങുവാനുള്ള പണം സൗജന്യമായി നല്‍കുന്നതാണു.
(ഏതെങ്കിലും കാരണവശാല്‍ ചത്തില്ലെങ്കില്‍ തുക തിരികെയടക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.)

ഈ പ്രസ്ത്ഥാനത്തിന്റെ ഓരോ യൂണിറ്റും പഞ്ചായത്ത്/വാര്‍ഡു അടിസ്ഥാനമാക്കി തുടങ്ങണമെന്നും
ഈ മഹത് പ്രസ്ഥാനത്തിനെ ചില കുബുദ്ധികള്‍ മത/ രാഷ്ട്റീയ വൈഭാഗീയത കുത്തി നിറച്ച്
തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും അതിനെതിരെ ശക്തമായി പോരാടിക്കോണ്ട്
ഇതൊരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിലേക്ക് ജനകീയ പ്രശനങ്ങളില്‍ ഇടപെട്ട്
പ്രക്ഷോഭങ്ങള്‍ സം‌ഘടിപ്പിച്ച് കൊണ്ട് മുഖ്യധാരയിലേക്ക് നമ്മള്‍ വരണമെന്നും
അധികാരത്തിന്റെ ഇരുണ്ട ഇടവഴികള്‍ നമുക്കന്യമല്ല എന്നു കാണിച്ച് കൊടുക്കുവാനും
ഈ ന്യൂന പക്ഷത്തിന്റെ സം‌വരണ സൗജന്യങ്ങള്‍ നേടിയെടുത്ത് ഒരു നാള്‍
ഈ നാടിന്റെ തന്നെ ഭരണം നമ്മള്‍ കൈപ്പിടിയിലൊതുക്കുമെന്നും
ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടണു മേല്‍ യൂണിട്ടിന്റെ പ്രഥമ സമ്മേളനത്തിനു
തിരശ്ശീല വീണത്.

((നാണപ്പന്‍ ചേട്ടന്റെ പട്ട ഷാപ്പില്‍ നിന്ന് കഴുത്തിനു പിടിച്ച് പുറത്തേക്കിട്ടപ്പോഴാണു
സമ്മേളനത്തിനു കലാശകൊട്ടായത് എന്ന വാര്‍ത്ത ആരും വിശ്വസിക്കരുത്..
ഇതിനു പിന്നില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെയും
ഏലക്കാട് റബ്ബര്‍ പ്ലാന്റര്‍ മാത്തുക്കുട്ടിച്ചന്‍ (ഒന്നു കൂടെ വ്യക്തമാക്കിയാല്‍ നമ്മുടെ മോളിക്കുട്ടിയുടെ അച്ചായന്‍)
കുന്നുമ്മല്‍ അന്തുമാന്‍ കുട്ടി ഹാജി (ലൈലാന്റെ ഗള്‍ഫ് റിട്ടേണ്‍ മൂത്താപ്പ) തുടങ്ങിയവരുടെ കറുത്തതും
വെളുത്തതുമായ കൈകളാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു.!)

എന്ന്
കട്ടപ്പനയില്‍ ഉസ്മാന്‍‌കുട്ടി.
ഒപ്പ്.

2 comments:

  1. ഭഗവാനെ ഇതിപ്പോ ട്രെന്‍ഡ് ആയോ, ??
    എന്തായാലും ഭാവിയില്‍ കഞ്ഞി കുടിക്കാനുള്ള വഹ കിട്ടും .
    നൌഷാദിക്ക കമ്മിറ്റിയുടെ ഏതു സ്ഥാനമാണ് അലങ്കരിക്കുന്നത് ?

    ReplyDelete