Monday, August 9, 2010

"കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" റിയാലിറ്റി ലൈവ് ഷോ

ശ്രീ.മുഖ്താര്‍ ഉദരം‌പൊയിലിന്റെ ബൂലോകത്ത് ചര്‍ച്ചാ വിഷയമായ
എന്ന പൊസ്റ്റിനു എഴുതിയ കമന്റ്:


പ്രിയപ്പെട്ട മുഖ്താര്‍,
താങ്കള്‍ ഞങ്ങളുടെ ചാനലിനു അയച്ച മെയില്‍ കണ്ടു.പ്രതികരണത്തിന് നന്ദി.
സവിനയം ഓര്‍മ്മിപ്പിക്കട്ടെ..
താങ്കള്‍ ഗള്‍ഫിലായത് കൊണ്ടാണോ എന്നറിയില്ല.
നമ്മള്‍ കേരളീയ സമൂഹം സാംസ്കാരികമായി ഒരു പാട് മുന്നേറിയിരിക്കുന്നു.
ഇപ്പോള്‍ ആവെറേജ് മലയാളി എന്നു വെച്ചാല്‍
രാവിലെ തൊട്ട് ടീവിക്ക് മുന്‍പില്‍ അന്തം വിട്ടിരുന്ന്
റിയാലിറ്റി ഷോ എന്ന പേരില്‍ ഞങ്ങള്‍ തയ്യാറാക്കുന്ന ഏത് പൊറാട്ടുനാടകങ്ങളും
വെള്ളം കൂട്ടാതെ വെട്ടിവിഴുങ്ങുന്ന ഒരു മന്തന്‍ സമൂഹമാണു..
അവരുടെ മന്ദബുദ്ധിയിലേക്ക് ഏതൊക്കെ അടിച്ച് കേറ്റി
അവരെ ഞങ്ങളുടെ ചാനലിന്റെ കാഴ്ച്ചക്കാരാക്കി മാറ്റാന്‍ പറ്റും എന്ന തീവ്ര
ചര്‍ച്ചയിലാണു ഞങ്ങള്‍..

താങ്കള്‍ക്ക് ഇതിലൊന്നും താല്പര്യമില്ലെങ്കില്‍ ദയവായി ടീ വി ഓഫാക്കുക..
അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ നോക്കരുത് ..!
ഇനി ഒന്നു കൂടെ പറയാം..
അടുത്തതായി "കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" എന്ന റിയാലിറ്റി ലൈവ് ഷോയാണു ഞങ്ങളുടെ
പുതിയ സെന്‍സേഷണല്‍ ടീ വി ഷോ..
ലതായത് ഞങ്ങള്‍ ജഡ്ജസിനെ അണിയിച്ചൊരുക്കിയ ഒരു കിടപ്പറയിലെ സൈഡില്‍ ഇരുത്തും..
കാണികളെ ജനലിനപ്പുറവും...
പിന്നെ തിരഞ്ഞെടുത്ത കാന്‍ഡിഡേറ്റ്സിന്റെ ഉശിരന്‍ പ്രകടനമാണു...ഹോ ഓര്‍ക്കുമ്പഴേ
കുളിരു കോരുന്നു...അതോടെ ഞങ്ങളെ ചാനലു റേറ്റിംഗില്‍ ഒന്നാമതെത്തും മോനേ..
മുക്താറേ ഇതൊന്നും നീ മറ്റവര്‍ക്കിട്ട് കാച്ചല്ലേ..അവരത് അടിച്ചെടുക്കും..

എന്നാ പറഞ്ഞപോലെ..
ബെഡ്റൂം ലൈവിനു ഒരു പങ്കെടുക്കാന്‍ വന്ന ദമ്പതിമാരുടെ തിക്കും തിരക്കുമാ പുറത്ത്
കേള്‍ക്കുന്നത്..
കേരളീയ സമൂഹം എത്രപുരോഗമിച്ചെന്ന് ഇപ്പം മനസ്സിലായല്ലോ..
മേലില്‍ ഇങ്ങനത്തെ പരാതിയൊന്നും എഴുതില്ലന്ന് കരുതട്ടെ..

നിറുത്തട്ടേ..
കഴുത്തുവെട്ട് ടീവീ പ്രോഗ്രാം പ്രൊഡ്യൂസര്‍,
കേരളം.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇത് നൌഷാദിന്റെ കമെന്റുകള്‍ റീ പോസ്റ്റ് ചെയ്യുവാനുള്ള ഇടമാണെന്ന് പിന്നെയാണ് മനസ്സിലാക്കിയത്. നേരത്തെ തെറ്റിദ്ധരിച്ചു കമന്റിട്ടതില്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  3. നൌഷാദ് പിന്നീടു അതിലെ വരുമെന്ന് കരുതി കണ്ടില്ല .തിരക്ക്
    ആയി ക്കാനും അല്ലെ? ഹംസയുടെ സുഖമുള്ള നോവിലെ സ്കെച്
    ബിലാതിയില്‍ കണ്ടു.അഭിനന്ദങ്ങള്‍

    ReplyDelete